Monday, March 1, 2010

ഞാന്‍ പിടിച്ച പുലിവാല്‍.......... ( A real incident in My life)

സുഹൃത്തുക്കളെ,

ഏതാണ്ട് ഒരു മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഒരു KSRTC ബസ്സില്‍ എനിക്ക് നേരിട്ട സംഭവമാണ് ഞാന്‍ ഇവിടെ നിങ്ങളോട് പങ്കുവെക്കുന്നത്. എന്റെ ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് ഞാന്‍ തിരിച്ചുവരുന്നതാണ് സംഭവം. സുഹൃത്തിന്റെ വീട് കൊട്ടരക്കരക്ക് അടുത്താണ്. കൊട്ടാരക്കരയില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന ബസ്‌ ആണ്. ഞാനും എന്റെ വേറെ മൂന്നു കൂട്ടുകാരും ഉണ്ട് ബസ്സില്‍. കൊട്ടാരക്കരയില്‍ നിന്നും കയറുമ്പോള്‍ തന്നെ കണ്ടക്ടര്‍ ടിക്കെട്ടും ആയി എന്റെ അടുത്ത് വന്നു. ഒരു നിരയില്‍ മൂന്നു സീറ്റ്‌ ഉള്ള തരം ഇരിപ്പിടങ്ങളാണ്. അതില്‍ ഞാന്‍ രണ്ടാമതും എന്റെ സുഹൃത്ത്‌ മൂന്നാമതും ഇരിക്കുന്നു. എന്റെ ടിക്കറ്റ്‌ എടുത്തത്‌ സുഹൃതായത് കൊണ്ട് കണ്ടക്ടര്‍ എന്നോട് കൂടുതല്‍ അടുത്ത് വന്നു. അപ്പോഴേ എനിക്ക് ഒരു സംശയം തോന്നിയിരുന്നു അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന്. ഏതായാലും ജോലിയില്‍ ഉള്ള ഒരു കണ്ടക്ടര്‍ മദ്യപിക്കില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ട് മദ്യത്തിന്റെ വാസന എന്റെ വെറും തോന്നലായി മനസ്സിലൊതുക്കി.

അങ്ങനെ വാഹനം നീങ്ങിത്തുടങ്ങി. കൊട്ടാരക്കരയില്‍ നിന്നുമുതലേ ഞാന്‍ കോണ്ടുക്ടരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് ഒരു ഭാവ വ്യത്യാസവും ഇല്ല. വണ്ടി തിരുവല്ല കഴിഞ്ഞപ്പോള്‍ മുതല്‍ അദ്ധേഹത്തിന്റെ മുഖ ഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. വണ്ടി അങ്ങനെ കോട്ടയതെതിയപ്പോള്‍ എന്റെ മറ്റു രണ്ടു സുഹൃത്തുക്കള്‍ അവിടെ ഇറങ്ങി. എനിക്കും എന്റെ അടുത്തിരിക്കുന്ന സുഹൃത്തിനും ഇറങ്ങേണ്ടത് മുവാറുപുഴയിലാണ്. കോട്ടയം കഴിഞ്ഞു വണ്ടി ഏറ്റുമാനൂര്‍ എത്തി. അവിടെ ഒരു ചെറിയ സ്റ്റാന്റ് ആണ് ഉള്ളത്. ഏറ്റുമാനൂര് കഴിഞ്ഞപ്പോള്‍ വണ്ടിയുടെ പിന്‍ഭാഗത്ത്‌ ഉള്ള ആളുകളുടെ ഇടയില്‍ നിന്നും ഒരു ബഹളം. യാത്രക്കാര്‍ ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ എല്ലാവര്ക്കും കൊടുക്കുന്നത് കോട്ടയത്ത്‌ നിന്നും പാലക്കാട്ടെക്കുള്ള ടിക്കറ്റ്‌ ആണ്. ഇതിനിടയില്‍ ഒരാള്‍ തന്‍ തന്നതഉ 1000 രൂപയുടെ നോട്ട് ആണെന്ന് ബാക്കി തരു വാന് ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ അയാള്‍ കൊടുത്തത് വേര് നൂറു രൂപയുടെ നോട്ട് ആണ്. നോട്ട് കൊടുത്ത ആളും അല്പം മധ്യലഹരിയിലാണ്. അയാള്‍ ക്‌ ആ കണ്ടക്ടര്‍ 1000 രൂപയുടെ ബാക്കി കൊടുക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ കാശുകിട്ടിയ ആളുടെ മുഖത്തെ ഒരു ചെറു പുഞ്ചിരി ഞാന്‍ കണ്ടു.

പിന്നീട് നടന്നതെല്ലാം ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത മുഹൂര്‍ത്തങ്ങള്‍ ആയിരുന്നു. പുറത്തു നല്ല മഴയും ആരംഭിച്ചു. കോണ്ടുടോരുടെ കയ്യില്‍നിന്നും നോട്ടുകള്‍ പരക്കുകയാണ്. കുറെ മാന്യന്‍ മാര്‍ നിലത്ത് വീണ നോട്ടുകള്‍ തിരിച്ചു കോണ്ടുക്ടരുടെ ബാഗില്‍ വക്കുന്നു. മറ്റു ചിലര്‍ അത് അവരവരുടെ ബാഗില്‍ വക്കുന്നു.

ഇതിനിടയില്‍ എനിക്കും എന്റെ സുഹൃത്തിനും പൌര ബോധം ഉണര്‍ന്നു. കൂത്താട്ടുകുളത് എത്തുമ്പോള്‍ ഇത് അവിടെയുള്ള സ്റ്റേണ്‍ മാസ്റ്റര്‍ ഉടെ ഓഫീസില്‍ അറിയിക്കാം എന്ന് തീരുമാനിച്ചു. വണ്ടി വീണ്ടും നീങ്ങുന്നു. ഇതിനിടയില്‍ ചില യാത്രക്കാര്‍ക്ക് ഒരു സംശയം വെള്ളമടിക്കാന്‍ കണ്ടക്ടര്‍ ക്ക് കമ്പനി ഡ്രൈവര്‍ ഉം ഉണ്ടായിരുന്നോ എന്ന്. ചിലര്‍ ഡ്രൈവറുടെ ശ്വാസം പരിശോധിച്ചു. ഭാഗ്യ വശാല്‍ അദ്ദേഹം പച്ച ആയിരുന്നു.
ആ ബസിന്റെ യഥാര്‍ത്ഥ സമയത്തില്‍ നിന്നും വളരെ വൈകിയാണ് ബസ്‌ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഞാന് സുഹൃത്തും കൂടി ആലോചിച്ചു. കൂത്താട്ടുകുളത്തു റിപ്പോര്‍ട്ട്‌ ചെയ്താല്‍ വണ്ടി മുവാറ്റുപുഴ എത്തുമ്പോള്‍ നേരം വെളുക്കും. മുവാറ്റുപുഴ എത്തുമ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ ‍ ഞങ്ങള്‍ക്ക് വീട്ടില്‍ പോകാം ബാക്കിയുള്ള തൃശുരും പാലക്കാടും പോകേണ്ടവര്‍ നേരം വെളുത്ത് എത്തിയാലും മതി എന്ന് തീരുമാനിച്ചു.

വണ്ടി കൂത്താട്ടു കുളവും കഴിഞ്ഞു മുവാറ്റുപുഴ എത്തി. ഞങ്ങള്‍ രണ്ടു പേരും എഴുന്നേറ്റു ഡ്രൈവറുടെ അടുത്തെത്തി ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോകുകയാനെ ന്നും വണ്ടി പോകരുതെ ന്നും നിര്‍ദേശം നല്‍കി. നേരെ ഞങ്ങള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിലെത്തി അധെഹതോട് വിവരം പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ സെക്യൂരിറ്റി ഓഫീസറെ വിളിച്ചു ആ കണ്ടക്ടര്‍ എ വിളിക്കാന്‍ പറഞ്ഞു. അപ്പോഴേ ക്കും കണ്ടക്ടര്‍ ഏതാണ്ട് അബോധാവസ്ഥയില്‍ ആയിരുന്നു.

പിന്നീട് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഞങ്ങളോട് സാക്ഷി ഒപ്പിടാന്‍ പറഞ്ഞു. അങ്ങനെ ഒപ്പിട്ടാല്‍ അയാളെ പിരിച്ചുവിടും എന്ന് ചിലര് പറഞ്ഞു. ഞങ്ങള്‍ ധര്‍മ സങ്കടത്തില്‍ ആയി. ഒപ്പിട്ടാല്‍ ഒരു വിഭാഗം തല്ലും എന്നാ അവസ്ഥ വന്നു. ഒപ്പിട്ടില്ലെങ്കില്‍ മറ്റൊരു വിഭാഗം തല്ലും. അങ്ങനെ ഒരു പുലിവാല് പിടിച്ച അവസ്ഥയിലായി ഞങ്ങള്‍ രണ്ടു പേരും. ഇതിനിടയില്‍ എന്റെ സുഹൃത്ത്‌ എന്റെ ചെവിയില്‍ മന്ത്രിച്ചു "നമുക്ക് ഓടിയാലോ?". ഞാന്‍ ചുറ്റും നോക്കി. ഒരു രക്ഷയും ഇല്ല ഓടിയിട്ടു കാര്യവുമില്ല.

അങ്ങനെ നില്‍കുമ്പോള്‍ അതാ ആള്‍ക്കൂട്ടത്തിനിടയില്‍ പരിചയമുള്ള ഒരു മുഖം. അയാള്‍ ഒരു ഡ്രൈവര്‍ ആണ്. ഞാന്‍ ഒരു ദയനീയ ഭാവത്തോടെ അയാളെ നോക്കി. ഞങ്ങളെ ഒന്ന് രക്ഷിക്കണേ എന്ന ഭാവം എന്റെ മുഖത്ത് വന്നു. അയാള്‍ ആ ആള്‍ക്കൂട്ടത്തില്‍ നിന്നും ഞങ്ങളെ എന്തോ പറയാന്‍ എന്നപോലെ വിളിച്ചുകൊണ്ട് പോയി. ഒരു ഓട്ടോ റിക്ഷയില്‍ കയറ്റി വിട്ടു. പിന്നീട് എന്റെമുഖത്‌ു കണ്ടത് ഒരു വിജയിതന്റെ ഭാവമായിരിക്കാം.

എന്തായാലും ഇതില്‍ നിന്നും ഒന്ന് മനസ്സിലായി. എങ്ങനെയാണ് പുലിവാല് പിടിക്കുന്നതെന്ന്.

No comments: