Wednesday, December 30, 2009

പുതുവത്സര ആഘോഷങ്ങളുടെ ആവശ്യകത.

പ്രിയ വായനക്കാരെ,
ഒരു പുതിയ വര്ഷം കടന്നു വരുന്ന ഈ അവസരത്തില്‍ ഞാന്‍ എഴുതുന്ന ഈ ചിന്താ ശകലങ്ങള്‍ അല്പം പ്രസക്തമാണെന്നു തോന്നുന്നു. ഞാന്‍ ഇവിടെ പ്രതിപാതിക്കുന്നത് എന്റെ കാഴ്ചപ്പാട് മാത്രമാണ്. നിങ്ങള്‍ക്കൊരോരുത്ര്‍ക്കും ഈ ആശയങ്ങളോട് യോജിക്കുവാനും വിയോജിക്കുവാനും ഉള്ള അവകാശമുണ്ട്.

നേരെ വിഷയത്തിലേക്ക് കടക്കുകയനെന്കില്‍ വര്‍ഷങ്ങളും, മാസങ്ങളും, ദിവസങ്ങളും, മണിക്കൂറുകളും, മിനിട്ടുകളും സമയം അളക്കാന്‍ വേണ്ടിയുള്ള ഒരു അളവുകോല്‍ മാത്രമല്ലേ?. ചിന്തിക്കുകയാണെങ്കില്‍ ഡിസംബര്‍ 31 ഉം ജനുവരി 1 തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? ഈ വിനീതന്റെ കാര്യമെടുക്കുകയാനെങ്കില്‍ എനിക്ക് ഒരു വ്യത്യാസവും അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം.

പുതുവത്സര ആഘോഷങ്ങള്‍ക്ക് വേണ്ടി എത്രയോ പണമാണ് നാം ദുര്‍വിനിയോഗം ചെയ്യുന്നത്. ഈ ചിലവഴിക്കുന്ന പണം നമ്മുടെ രാഷ്ട്ര പുനര്നിരമാനതിനു ഉപകരിക്കുമോ എന്നൊന്നും എനിക്കറിയില്ല.

ഏതായാലും വെറും ഒരു അളവുകോല്‍ മാത്രമായ വര്‍ഷത്തിനു നമ്മള്‍ ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ താത്പര്യപെടുന്നു?

No comments: