Wednesday, December 30, 2009

പുതുവത്സര ആഘോഷങ്ങളുടെ ആവശ്യകത.

പ്രിയ വായനക്കാരെ,
ഒരു പുതിയ വര്ഷം കടന്നു വരുന്ന ഈ അവസരത്തില്‍ ഞാന്‍ എഴുതുന്ന ഈ ചിന്താ ശകലങ്ങള്‍ അല്പം പ്രസക്തമാണെന്നു തോന്നുന്നു. ഞാന്‍ ഇവിടെ പ്രതിപാതിക്കുന്നത് എന്റെ കാഴ്ചപ്പാട് മാത്രമാണ്. നിങ്ങള്‍ക്കൊരോരുത്ര്‍ക്കും ഈ ആശയങ്ങളോട് യോജിക്കുവാനും വിയോജിക്കുവാനും ഉള്ള അവകാശമുണ്ട്.

നേരെ വിഷയത്തിലേക്ക് കടക്കുകയനെന്കില്‍ വര്‍ഷങ്ങളും, മാസങ്ങളും, ദിവസങ്ങളും, മണിക്കൂറുകളും, മിനിട്ടുകളും സമയം അളക്കാന്‍ വേണ്ടിയുള്ള ഒരു അളവുകോല്‍ മാത്രമല്ലേ?. ചിന്തിക്കുകയാണെങ്കില്‍ ഡിസംബര്‍ 31 ഉം ജനുവരി 1 തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? ഈ വിനീതന്റെ കാര്യമെടുക്കുകയാനെങ്കില്‍ എനിക്ക് ഒരു വ്യത്യാസവും അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം.

പുതുവത്സര ആഘോഷങ്ങള്‍ക്ക് വേണ്ടി എത്രയോ പണമാണ് നാം ദുര്‍വിനിയോഗം ചെയ്യുന്നത്. ഈ ചിലവഴിക്കുന്ന പണം നമ്മുടെ രാഷ്ട്ര പുനര്നിരമാനതിനു ഉപകരിക്കുമോ എന്നൊന്നും എനിക്കറിയില്ല.

ഏതായാലും വെറും ഒരു അളവുകോല്‍ മാത്രമായ വര്‍ഷത്തിനു നമ്മള്‍ ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ താത്പര്യപെടുന്നു?

പ്രണയം


പ്രണയം ഇനിയും മരിച്ചിട്ടില്ല...
കാലം ശീഘ്ര വേഗതയില്‍ പായുമ്പോള്‍
ആര്‍ക് പ്രണയം? ആരോട് പ്രണയം ?
എന്തിനു പ്രണയം...?
പ്രണയിക്കാനും പ്രണയത്തിന്റെ ഭാവതീവ്രത നുകരാനും
നേരം കേട്ട നമുക്കു..ഒന്നിനും നേരമില്ലതയിരിക്കുന്നു.....
പോപ്‌ സംഗീതത്തിന്റെ ചാടുലതാല ങ്ങളും നൃത്ത ചുവടുകളും
മലയാളിയെ ഭ്രമിക്കും മുന്‍പ്‌ പ്രണയം മലയാളിയില്‍
സപ്ത വര്‍ണങ്ങള്‍ ചാര്‍ത്തി നിന്നിരുന്നു ........