വലിയവനും ചെറിയവനും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന അല്ലെങ്കില്‍ വലിയവനെന്നോ
ചെറിയവന്‍ എന്നോ വ്യത്യസ മില്ലാത്ത അവസ്ഥ.
സൃഷ്ടാവ് എല്ലാത്തിനും ഒരു സന്തുലിതാവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. പ്രകൃതിയില്‍
തന്നെ അതിനു ഉദാഹരങ്ങളും ഉണ്ട്. നമ്മുടെ ആഹാര ശ്രിങ്കല തന്നെ നോക്കിയാല്‍ മതി
അതിനുള്ള തെളിവ് ലഭിക്കാന്‍. അതായത് കാട്ടില്‍ സിംഹങ്ങള്‍ മാത്രം ഉണ്ടാവുകയും എല്ലാ
സിംഹങ്ങളും തുല്യ ശക്തി ഉള്ളവയും ആണെങ്കില്‍ എങ്ങനെ സിംഹത്തിനു ഇരയെ ലഭിക്കും??? അപ്പോള്‍ ചെറിയ മൃഗങ്ങളും അവയെ ഭക്ഷിക്കുന്ന
വലിയ മൃഗങ്ങളും വേണം, എന്നാലേ ഞാന്‍ മുന്‍പ് പറഞ്ഞ ആ സന്തുലിതാവസ്ഥ നിലനില്‍ക്കുകയുള്ളൂ.
അപ്പോള്‍ എല്ലാവരും ഒരേ പോലെ എന്നുള്ള സിദ്ധാന്തത്തിനു എന്തടിസ്ഥാനം
ആണുള്ളത്???